മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്, ദിലീഷ് പോത്തന്‍റെ പ്രതികരണം ഇങ്ങനെ..

Advertisement

കഴിഞ്ഞ വർഷം കേരള ബോക്സ്ഓഫീസും സിനിമ നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ വന്ന ചിത്രം ബോക്സ്ഓഫീസിൽ നേടിയത് 20 കോടിയോളമാണ്. ഫഹദിന്‍റെ ഗംഭീര പ്രകടനവും ശ്യാം പുഷ്കരന്‍റെ റിയലിസ്റ്റിക്ക് സ്‌ക്രിപ്റ്റും ദിലീഷ് പോത്തന്‍റെ സംവിധാന മികവും മഹേഷിന്‍റെ പ്രതികാരത്തിന് മികവ് കൂട്ടി. ഒട്ടേറെ അവാർഡുകളും ഈ സിനിമയ്ക്ക് ലഭിച്ചു.

ഏതാനും ആഴ്ചകൾക്ക് മുന്നെയാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ഒരുക്കുന്നു എന്ന വാർത്ത ഓൺലുക്കേഴ്‌സ് മീഡിയ പുറത്ത് വിട്ടത്. പിന്നാലെ റീമേക്ക് വാർത്തയെ കുറിച്ച് സംവിധായകൻ പ്രിയദർശന്റെ സ്ഥിതീകരണവുമുണ്ടായി. മഹേഷിന്റെ പ്രതികാരം താൻ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നും ഉദയനിധി സ്റ്റാലിൻ ആണ് നായകൻ എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

അൻവർ റഷീദ്-ഫഹദ് ഫാസിൽ-അമൽ നീരദ് ചിത്രം ട്രാൻസ്

ഒടുവിൽ മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്കിനെ കുറിച്ചുള്ള പ്രതികരണവുമായി ദിലീഷ് പോത്തൻ രംഗത്ത്. മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ആണെന്ന് തോന്നുന്നില്ല അത്. ആ സിനിമയുടെ ആശയം മാത്രമായിരിക്കും അവർ എടുത്തിരിക്കുന്നത്. തമിഴ് നാട്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കഥയിലും മാറ്റങ്ങൾ ഉണ്ടാകുമല്ലോ. തിരക്കഥയിലൊക്കെ മാറ്റങ്ങളുണ്ടാകും. പ്രിയദർശനെ പോലൊരു സംവിധായകൻ മഹേഷിന്റെ പ്രതികാരം തമിഴിൽ ചെയ്യുന്നത് കാണാൻ രസമുണ്ടാകും. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാണാൻ കാത്തിരിക്കുന്നത്. ദിലീഷ് പോത്തൻ പറയുന്നു.

യുവ താരവും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിനാണ് ഫഹദ് ഫാസിലിന്‍റെ വേഷം മഹേഷിന്‍റെ പ്രതികാരം തമിഴിൽ ചെയ്യുന്നത്. നായികയായി മലയാളി താരം നമിത പ്രമോദും എത്തുന്നു. ആഗസ്ത്-സെപ്റ്റംബർ മാസങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close