സിനിമയിലെ അവതാര കഥാപാത്രങ്ങളിൽ ഒതുങ്ങി നിക്കുന്ന വ്യക്തിയല്ല മമ്മൂട്ടി, ജീവിതത്തിൽ ആരെയും അറിയിക്കാതെ അദ്ദേഹം ചെയ്യുന്ന പത്തോളം ജീവകാരുണ്യ പ്രവർത്തികൾ; ബിഷപ്പിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയത്തിന് പുറമെ തന്റെ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും മലയാള സിനിമാ പ്രേമികൾക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തികളെ കുറിച്ചുള്ള ഒരു ബിഷപ്പിന്റെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറയുന്ന വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ 25  വർഷങ്ങളായി ആരുമറിയാതെ മമ്മൂട്ടി  നടത്തുന്ന ഇടപെടലുകളെ വിവരിക്കുന്നത് മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസ് ആണ്. 

25 വർഷങ്ങൾക്ക് മുൻപ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു എന്നും  തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നൽകാം എന്ന ചിന്ത കണ്ണീരുപൊഴിക്കുന്നവന് ഒപ്പം നിൽക്കാൻ മമ്മൂട്ടിയെ  പ്രേരിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിൽക്കുകയും  പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്കരിക്കുകയും  പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നത്ഹൃ എന്നും ദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.

ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി എന്നതും ബിഷപ്പ് ഓർത്തെടുക്കുന്നു.  വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂർവികം എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും മമ്മൂട്ടി  നൽകുന്നുണ്ട് എന്നും  ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലി ചെയ്യുകയാണ് എന്നതും അദ്ദേഹം പറയുന്നു. ഇപ്പോൾ ഇത്തരം പദ്ധതികളെല്ലാം കെയർ ആന്റെ ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്. തന്റെ പ്രസംഗത്തിന്റെ അവസാനം ഇൗ ബിഷപ്പ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയോട് എല്ലാ അവതാരകരും ചോദിച്ച് തളർന്ന ഇൗ സൗന്ദര്യത്തിന്റെയും ഉൗർജത്തിന്റെയും രഹസ്യമെന്താണെന്ന് എന്ന  ചോദ്യത്തിന് പുരോഹിതൻ പറയുന്ന മറുപടി നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നിസ്കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുെമന്ന് ബിഷപ്പ് പറഞ്ഞപ്പോൾ മമ്മൂട്ടിയും പുഞ്ചിരിച്ചു.  

കഴിഞ്ഞ 25 വർഷത്തിനിടയിൽ മമ്മൂട്ടി ചെയ്ത 10 കാര്യങ്ങൾ !!ഒരുപക്ഷെ കടുത്ത ആരാധകർക്ക് പോലും ഇവയിൽ പലതും പൂർണ്ണമായും അറിയില്ലായിരുന്നതായിരിക്കാം.മലങ്കര ക്രിസ്ത്യൻ ഓർത്തഡോൿസ്‌ ബിഷപ്പ് ആയ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രസംഗത്തിൽനിന്നും അടർത്തിയെടുത്ത ഈ വീഡിയോ ഗ്രിഗോറിയൻ ടിവിയിൽ വന്ന ഒരു ചടങ്ങിന്റെ ലൈവിൽ നിന്നും കട്ട്‌ ചെയ്തതാണ്.. മൈ ട്രീ ചലഞ്ച് ഉൾപ്പെടെ ചിലതു വിട്ടു പോയിട്ടുണ്ടെങ്കിലും ഇത് കാണേണ്ടത് തന്നെയാണ്..

Posted by Robert (Jins) on Saturday, March 9, 2019

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm