ലാലേട്ടന്റെ ആ വാക്കുകൾ ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം – ആന്റണി വർഗിസ്‌..

Advertisement

” ലാലേട്ടന്റെ ആ വാക്കുകൾ ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം “ പറഞ്ഞത് വേറെ ആരും അല്ല അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആന്റണി വർഗീസിന്റേതാണ് ഈ വാക്കുകൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ഭൂരിഭാഗവും പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ആയിരുന്നു. ചിത്രത്തിലെ നായകനായി മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ ആന്റണി വർഗീസ് ചിത്രത്തിന്റെ വളരെ വലിയ വിജയത്തോടൊപ്പം പ്രേക്ഷക ശ്രദ്ധയും കൈ വരിച്ചിരുന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ഏതാണെന്നു അവതാരികയുടെ ചോദ്യത്തിനാണ് ആന്റണി വർഗീസ് ഇങ്ങനെ മറുപടി നൽകിയത്. അങ്കമാലി ഡയറീസ് പുറത്തിറങ്ങിയ സമയത് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചത്. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ പോസ്റ്റ്.

പിന്നീട് ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരെ നേരിൽ കണ്ടപ്പോഴും മോഹൻലാൽ അഭിനന്ദനം അറിയിച്ചു ചിത്രത്തിൽ അഭിനയിച്ചവർക്ക് ആശംസകളും അറിയിക്കാൻ പറയുകയുണ്ടായി ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം എന്നാണ് ആന്റണി വർഗീസ് പറയുന്നത്. മോഹൻലാലിനെ പോലെ ഒരു മഹാനായ നടന്റെ പക്കൽ നിന്നും താരതമ്യേന പുതുമുഖങ്ങൾ ആയ ഞങ്ങൾക്ക് കിട്ടുന്ന ഈ അഭിനന്ദനങ്ങൾ വളരെ വലുതാണ് എന്നും ആന്റണി വർഗീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം നേരിൽ കണ്ടപ്പോൾ ആശംസകൾ അറിയിക്കുവാനും മോഹൻലാൽ മറന്നില്ല. മോഹൻലാലിൽ നിന്ന് ഇങ്ങനെയൊരു പ്രശംസ സ്വന്തമാക്കുവാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ശിഷ്യൻ ആയ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് മുൻപിൽ എത്തിയത്. തീയറ്ററുകളിൽ വമ്പൻ പ്രതികരണങ്ങൾ കരസ്ഥമാക്കിയ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close