നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം

Advertisement

കേരളത്തിലെ ആദ്യത്തെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ ആയ പിച്ച് റൂം സീസണ്‍ 2 കൊച്ചിയിലെ നിയോ ഫിലിം സ്കൂളില്‍ വെച്ചു നടന്നു. കഴിഞ്ഞ ഇരുപതാം തിയ്യതി നടന്ന ശില്പശാലയിൽ ആകെ ലഭിച്ച 281 തിരക്കഥകളിൽ നിന്നും തെരഞ്ഞെടുത്ത 50 പേരാണ് പങ്കെടുത്തത്.

പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിച്ച് റൂം ആരംഭിച്ചിരിക്കുന്നത്. ആദ്യ സീസണിലെ ശില്പശാലയ്ക്ക് ലഭിച്ചതു പോലെ തന്നെ മികച്ച പ്രതികരണമാണ് രണ്ടാമത്തെ ശില്പശാലയ്ക്കും ലഭിച്ചത്. കേരളത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും എന്‍റ്രീസ് ലഭിച്ചിരുന്നു.

Advertisement

പ്രശസ്‌ത തിരക്കഥാകൃത്ത് ശ്രീ പി.എഫ് മാത്യു, സംവിധായകൻ ലിയോ തദേവൂസ്, നിയോ ഫിലിം സ്കൂള്‍ ഡയറക്ടര്‍ ജയിന്‍ ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. മികച്ച തിരക്കഥയൊരുക്കാൻ പിച്ച് റൂമിന്‍റെ ഈ വര്‍ക്ക് ഷോപ്പ് കൂടുതൽ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close