പ്രശസ്ത മലയാള നടി കെപിഎസി ലളിത അന്തരിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രേക്ഷകരും സിനിമാ ലോകവും ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്ന ലളിത ചേച്ചിയുടെ അന്ത്യം മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു. ചേച്ചിയുടെ ഭൗതിക ശരീരം ഇന്ന് തൃപ്പൂണിത്തുറയിൽ പൊതുദർശ്ശനത്തിനു വെച്ചശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി ഔദ്ദ്യോഗിക ബഹുമതിയോടെ സംസ്കരിക്കും. ചേച്ചിയെ അവസാനമായി കാണാൻ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ നേരിട്ട് എത്തിയിരുന്നു. മലയാളത്തിന്റെ മഹാനടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രെസിഡന്റുമായ മോഹൻലാൽ ആണ് ആദ്യം എത്തിയ പ്രധാന വ്യക്തി. ലളിത ചേച്ചിക്ക് ആദരാജ്ഞലികൾ അർപ്പിച്ച മോഹൻലാൽ, മകനെ ആശ്വസിപ്പിച്ചു കൊണ്ട് കുറെ നേരം അവിടെ തങ്ങിയതിനു ശേഷമാണു പോയത്.
ഇന്ന് രാവിലെയാണ് മെഗാ സ്റ്റാർ മമ്മൂട്ടി എത്തിച്ചേർന്നത്. അദ്ദേഹവും അവിടെ കുറച്ചു സമയം ചിലവിട്ടതിനു ശേഷമാണു മടങ്ങിയത്. ജനപ്രിയ നായകൻ ദിലീപ്, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ എന്നിവരും എത്തിയിരുന്നു. അമ്മയും നടിയുമായ മല്ലിക സുകുമാരന് ഒപ്പമാണ് പൃഥ്വിരാജ് സുകുമാരൻ ലളിത ചേച്ചിയെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് മല്ലിക സുകുമാരൻ ലളിത ചേച്ചിയെ കാണാൻ വന്നത്. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു ലളിത ചേച്ചി. മേൽപ്പറഞ്ഞ ആളുകളെ കൂടാതെ ബാബുരാജ്, ബി ഉണ്ണികൃഷ്ണൻ, ജി സുരേഷ് കുമാർ , ശ്രിന്ദ തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ അവസാനമായി ചേച്ചിയെ കാണാൻ എത്തി.