ഞങ്ങൾ ഒരേ കുടുംബം; ലോക്ക് ഡൗണിനിടയിലും കൈകോർത്തു ഇന്ത്യൻ സിനിമാ ലോകം

Advertisement

കോവിഡ് 19 ഭീഷണിയെ തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക് ഡൗണിലാണിപ്പോൾ. ഇന്ത്യൻ സിനിമാ ലോകവും ഇതിന്റെ ഭാഗമായി പൂർണ്ണമായും നിശ്ചലമായി കഴിഞ്ഞു. ഓരോ സിനിമാ ഇന്ഡസ്ട്രികളിലേയും സൂപ്പർ താരങ്ങളും അല്ലാത്തവരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളാലാവുന്നതു ചെയ്തു കൊണ്ട് സർക്കാരിനൊപ്പമുണ്ട്. കേരളത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ മുഴുവൻ പിന്തുണയും സഹകരണവും സംസ്ഥാനന- കേന്ദ്ര സർക്കാരുകൾക്ക് നൽകി മുന്നിലുണ്ട്. ഇപ്പോഴിതാ ഈ ലോക്ക് ഡൌൺ സമയത്തു വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഷൂട്ട് ചെയ്ത ഒരു ഹൃസ്വ ചിത്രവുമായി നമ്മുടെ മുന്നിലെത്തുകയാണ് ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ. അമിതാബ് ബച്ചൻ, മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ദിൽജിത് സിങ്, ശിവരാജ് കുമാർ, സൊനാലി കുൽക്കർണി, പ്രസൂൺജിത് ചാറ്റർജി, എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഓരോ അഭിനേതാക്കളും തങ്ങളുടെ മാതൃഭാഷയാണ് ഈ ഹൃസ്വ ചിത്രത്തിൽ സംസാരിക്കുന്നതു എന്ന പ്രത്യേകതയും ഉണ്ട്.

Advertisement

സോണി ടെലിവിഷൻ നെറ്റ്‌വർക്ക്‌ ലിമിറ്റഡുമായി സഹകരിച്ചു പ്രസൂൺ പാണ്ഡെ സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകം ഒരു കുടുംബമാണ് എന്ന സന്ദേശം നൽകുന്നതിനൊപ്പം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സർക്കാരുമായി സഹകരിച്ചു കൊണ്ട് തന്നെ എങ്ങനെ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാമെന്നും പറയുന്നു. മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികൾക്ക് വേണ്ടി ധന സമാഹണം നടത്താനും കൂടി ഈ ഹൃസ്വ ചിത്രം ഉപയോഗിക്കും. ഇതിലൂടെ ലഭിക്കുന്ന പണം മുഴുവൻ അവരുടെ ക്ഷേമ പ്രവർത്തനത്തിനാവും ഉപയോഗിക്കുക. ഇന്നലെ രാത്രി ഒൻപതു മണിക്ക് സോണി ടെലിവിഷൻ നെറ്റ്വർക്കിന്‌ കീഴിലുള്ള ചാനെലുകളിലാണ് ഈ ഹൃസ്വ ചിത്രം സംപ്രേക്ഷണം ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close