
വിജയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. സിനിമ പ്രേമികളും ആരാധകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായി കൊണ്ടാടുകയുണ്ടായി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ കുട്ടി സോങ്, വാത്തി കമിങ്, വാത്തി റെയ്ഡ് തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകർ ഇതിനോടകം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. യൂ ട്യൂബ് റിലീസിനായി ഒരുങ്ങിക്കൊണ്ടിരുന്ന ഗാനങ്ങളും ചടങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. കറുത്ത കോട്ടും വളരെ വ്യത്യസ്തമായ ലുക്കിലുമാണ് വിജയ് പ്രത്യക്ഷപ്പെടത്. ദളപതി വിജയുടെ നൃത്ത ചുവടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
Thalapathy Dance Clear Video 🔥🤩#MasterAudioLaunch #Master https://t.co/G1sA9DDNAi
— Shikamaru (@im_gopii_11) March 15, 2020
വാത്തി കമിങ് എന്ന ഗാനത്തിന് വിജയ് സ്റ്റേജിൽ വരുകയും വളരെ രസകരമായി നൃത്ത ചുവടുകൾ വെക്കുകയുണ്ടായി. സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും നടൻ ശാന്തനുവും വിജയുടെയൊപ്പം ചുവടുകൾ വെക്കുകയുണ്ടായി. ഒട്ടും പ്രതീക്ഷിക്കാതെയാണ് മൂന്ന് പേരും നൃത്തം കൊണ്ട് വേദിയിൽ വിസ്മയം തീർത്തത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകറും ഓഡിയോ ലോഞ്ചിൽ ഭാഗമായിരുന്നു. ഏപ്രിൽ റിലീസായി ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. മാളവിക മോഹനനാണ് ചിത്രത്തിൽ.നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.