വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ ടീസർ എത്തി; ചിത്രം ജനുവരിയിൽ..

Advertisement

ഹിറ്റ് മേക്കർ ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി. മികച്ച പ്രതികരണമാണ് ഈ ടീസറിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അജു വർഗീസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ സൺ‌ഡേ ഹോളിഡെക്ക് ശേഷം ജിസ് ജോയ്- ആസിഫ് അലി  ടീം ഒന്നിച്ച ചിത്രമാണ് ഇത്. ഇവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ജനുവരിയിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 
ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ജനുവരി.  രണ്ടാം വാരം ആവും ഈ ചിത്രം തീയേറ്ററുകളിൽ എത്തുക എന്നാണ് സൂചന. ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ  എന്നിവരും  ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന  ഈ ചിത്രത്തിന്  ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്. അതുപോലെ ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയിരുന്നു. ഇത് ആസിഫ് അലിയുടെ കരിയറിൽ ഒരു സിനിമയ്ക്കു ലഭിച്ച ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് ആണ്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close