ട്രെൻഡിങ്ങിൽ ഒന്നാമൻ, സോഷ്യൽ മീഡിയയിൽ ‘ലിയോ’ തരംഗം

Advertisement

ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോക്കായി പ്രേക്ഷകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഈ വരുന്ന ഒക്ടോബർ പത്തൊന്പതിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്ത് വന്നു. അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുന്ന ബ്രഹ്മാണ്ഡ ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മരണ മാസ്സ് ലുക്കിൽ, മെഗാ മാസ്സ് സ്റ്റൈലിലാണ് ദളപതി വിജയ് അവതരിപ്പിക്കുന്ന ലിയോയെ ലോകേഷ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. മാത്രമല്ല ഈ ചിത്രത്തിൽ ഇരട്ട കഥാപാത്രമായാണോ വിജയ് എത്തുന്നതെന്ന ആകാംഷ പ്രേക്ഷകരിൽ ജനിപ്പിക്കാനും ഈ ട്രെയിലറിന് സാധിച്ചിട്ടുണ്ട്. വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ഈ ടീം ഒന്നിക്കുന്ന ലിയോ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന സൂചനയും വരുന്നുണ്ട്. ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്.

ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, അനുരാഗ് കശ്യപ്, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, ബാബു ആന്റണി, മൻസൂർ അലി ഖാൻ തുടങ്ങി വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇന്ന് വന്ന ട്രെയ്ലറിന്റെ ഹൈലൈറ്റും അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതം തന്നെയാണ്. മനോജ് പരമഹംസ കാമറ ചലിപ്പിച്ച ലിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close