കണ്ണൂർ സ്‌ക്വാഡ് അതിഗംഭീരം, മമ്മൂട്ടിയെ കുറിച്ച് പറയാൻ വാക്കുകളില്ല; പ്രശംസയുമായി വിനീത് ശ്രീനിവാസൻ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ആഗോള ഗ്രോസ് 50 കോടിയിലേക്ക് കുതിക്കുന്ന ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനാണ്. കണ്ണൂർ സ്‌ക്വാഡ് അതിഗംഭീരമാണെന്നും, മമ്മൂട്ടിയുടെ പ്രകടത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നും വിനീത് പറയുന്നു. അടുത്തിടെയായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ നിലവാരവും, അതുപോലെ ആ ചിത്രങ്ങളിലൂടെ മമ്മൂട്ടി കമ്പനിയെന്ന നിർമ്മാണ ബാനറിന് അദ്ദേഹം ഉണ്ടാക്കിയ ബ്രാൻഡ് വാല്യൂവും വളരെ വലുതാണെന്നും വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംവിധായകൻ റോബി വർഗീസ് രാജ്, എഴുത്തുകാരിലൊരാളായ റോണി ഡേവിഡ് രാജ് എന്നിവർക്കും അഭിനന്ദനം നൽകിയ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും പേരെടുത്തു പറഞ്ഞാണ് അഭിനന്ദിക്കുന്നത്. ഇനിയും ഒരുപാട് പേരുടെ പേര് പറയാൻ ഉണ്ടെങ്കിലും, അധികം വലുതാക്കാതെ തന്റെ വാക്കുകൾ നിർത്തുന്നു എന്ന് പറഞ്ഞ വിനീത്, ഈ ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിക്കുന്നു എന്ന് കൂടെ കൂട്ടി ചേർത്താണ് വാക്കുകൾ അവസാനിപ്പിച്ചത്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായി ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് നിർമ്മിച്ചത് മമ്മൂട്ടിയുടെ തന്നെ മമ്മൂട്ടി കമ്പനിയാണ്. നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ, ധ്രുവൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ എന്നിവരും അഭിനയിച്ചിരിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close