സ്റ്റൈലിഷ് ലുക്കിൽ മെഗാസ്റ്റാർ; മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് മേക്കിങ് വീഡിയോ കാണാം.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് ആണ്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങൾക്കൊപ്പം അതിന്റെ അണിയറ പ്രവർത്തകരെ കൂടി പരിചയപ്പെടുത്തുന്ന ഈ വീഡിയോ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട് എന്നിവരും ഈ ചിത്രത്തിലെ കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമാണ്. കേരളത്തിന്റെ അകത്തും പുറത്തുമായി കേരളാ പോലീസ് നടത്തുന്ന ഒരു ക്രിമിനൽ കേസ് അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മുഹമ്മദ് റാഫി, നടനായ റോണി ഡേവിഡ് രാജ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്. പ്രവീൺ പ്രഭാകറാണ് കണ്ണൂർ സ്‌ക്വാഡിന്റെ എഡിറ്റർ. മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close