മൃദുഭാവേ ദൃഢകൃത്യേ; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ ആദ്യ ഗാനം കാണാം.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ ഒരു ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ഈ ചിത്രം കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ ലൊക്കേഷനുകളിലായാണ് ഒരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി മമ്മൂട്ടി തന്നെയാണ് കണ്ണൂർ സ്‌ക്വാഡ് നിർമ്മിച്ചിരിക്കുന്നതും.

മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് മുഹമ്മദ് റാഹിൽ ആണ്. പ്രവീൺ പ്രഭാകർ എഡിറ്റ് ചെയ്തിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് കേരളത്തിൽ റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസും വിദേശത്ത് എത്തിക്കുന്നത് ട്രൂത് ഗ്ലോബൽ ഫിലിംസുമാണ്. നേരത്തെ പുറത്ത് വന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. സബ് ഇൻസ്‌പെക്ടർ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close