കാത്തിരിപ്പുകള്‍ക്ക് വിരാമം. വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇറങ്ങി..

Advertisement

ഈ വര്‍ഷം സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. ജനപ്രിയ സംവിധായകന്‍ ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ എറാന്‍ കാരണം.

മോഹന്‍ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്‍, രേഷ്മ രാജന്‍, അനൂപ് മേനോന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പുതിയ ടീസര്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

Advertisement

വെളിപാടിന്‍റെ പുസ്തകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ലാല്‍ ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

3 ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അണിയറ സംസാരം. 2 ഗെറ്റപ്പുകള്‍ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.

ചിത്രത്തിന്‍റെ ടീസറും ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ഇവ രണ്ടും നേടിയതും. “ജിമിക്കി കമ്മല്‍” എന്ന ഗാനം ഇതിനകം തന്നെ 30 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close