ടീസര്‍ കലക്കി, ഒടുവിലെ ആ അഡാര്‍ സീനും..

Advertisement

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെളിപാടിന്‍റെ പുസ്തകം ടീസര്‍ ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്ത് ഇറക്കിയത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തുടങ്ങുന്ന ടീസറില്‍ 2 ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കുട്ടികള്‍ ഡ്രാക്കുള എന്ന്‍ വിളിക്കുന്ന പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

Advertisement

മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ ടീസറിന് ലഭിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേരാണ് ഫേസ്ബുക്ക് വഴി ഈ വീഡിയോ കണ്ടത്.

പുതുതായി ഒരു കോളേജില്‍ പഠിപ്പിക്കാന്‍ എത്തുന്ന പ്രൊഫസറും കുട്ടികളും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

രസകരമായ രീതിയില്‍ കട്ട് ചെയ്തിരിക്കുന്ന ടീസറിന്‍റെ ഒടുവില്‍ രണ്ടാമത്തെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ അല്‍പ്പം സസ്പെന്‍സും നില നിര്‍ത്തുന്നുണ്ട്.

ടീസറില്‍ മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ഗെറ്റപ്പിലെ എന്‍ട്രി ശെരിക്കും ആവേശം പകരുന്നതാണ്. ഷാന്‍ റഹ്മാന്‍റെ സംഗീതം ഒരു മാസ്സ് ഫീല്‍ തന്നെ ആ രംഗത്തിന് നല്‍കുന്നുണ്ട്.

ശരത് കുമാര്‍, അനൂപ് മേനോന്‍, രേഷ്മ രാജന്‍, സിദ്ധിക്ക്, സലീം കുമാര്‍ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close