‘വാർമിന്നൽ ചിരാതായ് മിന്നി’: രാസ്തയിലെ മനോഹര ഗാനം ഇതാ

Advertisement

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം രാസ്തയിലെ വിനീത് ശ്രീനിവാസനും മൃദുലാ വാരിയരും ആലപിച്ച “വാർമിന്നൽ” എന്ന മെലഡി ഗാനത്തിന്റെ വീഡിയോ റിലീസായി. അവിൻ മോഹൻ സിത്താര സംഗീത സംവിധാനം നിർവഹിച്ച ചിത്രം 2024 ജനുവരി 5ന് തിയേറ്ററുകളിലേക്കെത്തും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ റുബൽ ഖാലി, സൗദി അറേബ്യ യുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഇവിടെ കാണാതായത് 131 പേരാണ്, അതിൽ 20 ഓളം പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ഇല്ല.ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയിൽ എത്തി പറ്റുന്ന നാല് പേർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും, അതിനിടയിൽ അവർ റുബൽ ഖാലി മരുഭൂമിയിൽ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കി ആണ് രാസ്ത എന്ന സർവൈവൽ ചിത്രം എത്തുന്നത്. ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത എന്ന ഒരു പ്രത്യകത കൂടെ ചിത്രത്തിനുണ്ട്

Advertisement

അലു എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

രാസ്ത കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത് ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം പാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്. എഡിറ്റിങ് ; അഫ്തർ അൻവർ. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ,നിശ്ചല ഛായാഗ്രഹണം: പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബിൻ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ : ഖാസിം മുഹമ്മദ് അൽ സുലൈമി,ഹോച്ചിമിൻ കെ.സി വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ,ഫൈനൽ മിക്‌സിംഗ് : ജിജു ടി ബ്ര്യൂസ്, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, ഡിസൈൻ : കോളിൻസ് ലിയോഫിൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close