ജയം രവി – നയൻതാര ചിത്രം ‘ഇരൈവൻ’; ട്രെയിലർ റിലീസായി

Advertisement

‘പൊന്നിയിൻ സെല്‍വൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയുടേതായി പ്രദര്‍ശനത്തിന് എത്താൻ ഒരുങ്ങുകയാണ് ‘ഇരൈവൻ’. ഐ അഹമ്മദ് ചെയ്യുന്നസംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസായി.ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ജയം രവി എത്തുന്നത്. തനി ഒരുവൻ, ബോഗൻ എന്നീ ചിത്രങ്ങളിലാണ് ജയം രവി മുൻപ് പോലീസ് വേഷങ്ങളിലെത്തിയത്.

ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തുന്ന ഈ ചിത്രം സെപ്റ്റംബർ 28നാണ് തീയേറ്ററിൽ റിലീസായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമ്മിക്കുന്ന ചിത്രം സൈക്കോ ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം എത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. പ്രേക്ഷകർക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററിൽ ഒരുക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി ആർ ഒ – ശബരി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close