ഒരു കുപ്രസിദ്ധ പയ്യനിൽ ടോവിനോയുടെ കിടിലൻ ആക്ഷൻ; വീഡിയോ വൈറൽ ആവുന്നു..!

Advertisement

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ടോവിനോ തോമസ് ചിത്രം ഈ വരുന്ന നവംബർ ഒൻപതിന് റിലീസ് ചെയ്യാൻ പോവുകയാണ്. മധുപാൽ സംവിധാനം ചെയ്ത ഈ ത്രില്ലെർ ചിത്രത്തിൽ ടോവിനോ തന്റെ കരിയർ ബെസ്റ്റ് ആക്ഷൻ ആണ് ചെയ്തിരിക്കുന്നത് എന്ന കാര്യം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ രാജശേഖരൻ മാസ്റ്റർ ഒരുക്കിയ കിടിലൻ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ടോവിനോ തോമസിന്റെ ഒരു ഗംഭീര സംഘട്ടന രംഗത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഹരികൃഷ്ണൻ എന്ന ഒരു വ്യക്തി പകർത്തിയ ഈ ലൊക്കേഷൻ വീഡിയോ ടോവിനോ തോമസ് തന്നെയാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്.

ഒരു പോത്തും ആയുള്ള ടോവിനോയുടെ സംഘട്ടന രംഗമാണ് ആ വിഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഓടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ച പറന്നു ചാടി പോത്തിന്റെ ഓട്ടം നിർത്തുന്ന ഒരു രംഗമാണ് ടോവിനോ ചെയ്തിരിക്കുന്നത്. പോത്തു പാവം ആയതു കൊണ്ട് താൻ ചത്തില്ല എന്ന രസകരമായ ക്യാപ്ഷൻ ഇട്ടാണ് ടോവിനോ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏതായാലും മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ സ്റ്റണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വി സിനിമാസ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ജീവൻ ജോബ് ആണ്. അനു സിതാര, നിമിഷ സജയൻ എന്നിവരാണ് ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാർ. ഇവർക്ക് പുറമെ സിദ്ദിഖ്, നെടുമുടി വേണു, ശരണ്യ പൊൻവർണൻ, ദിലീഷ് പോത്തൻ, ബാലു വർഗീസ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്.

Advertisement
Advertisement

Press ESC to close