കായംകുളം കൊച്ചുണ്ണിയിലെ മാസ്സ് സോങ് എത്തി; ഇത്തിക്കര പക്കിയും കൊച്ചുണ്ണിയും ഒന്നിച്ച തകർപ്പൻ ഗാനം..!

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുക്കിയ കായംകുളം കൊച്ചുണ്ണി ഇപ്പോൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നേറുകയാണ്. മോഹൻലാൽ, നിവിൻ പോളി എന്നിവരുടെ കിടിലൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്നു ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും 25 കോടി രൂപയോളം കളക്ഷൻ നേടിയ ഈ ചിത്രം ചരിത്ര വിജയത്തിലേക്കാണ് നീങ്ങുന്നത്. ഗോപി സുന്ദർ ഈണം നൽകിയ കിടിലൻ പാട്ടുകളും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് . ഈ ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഒരു ഗാനം ആണ് മോഹൻലാലും നിവിൻ പോളിയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ജണജണ നാദം തിരയടി താളം എന്ന് തുടങ്ങുന്ന ഗാനം.

Advertisement

ഈ മാസ്സ് ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കി നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയെ അടവുകൾ പഠിപ്പിക്കുന്ന മാസ് രംഗങ്ങൾ നിറഞ്ഞ ഒരു ഗാനം ആണിത്. മോഹൻലാലിൻെറയും നിവിൻ പോളിയുടെയും ഗംഭീര പ്രകടനമാണ് ഈ ഗാനത്തിന്റെ സവിശേഷത. ഇത്തിക്കര പക്കിയുടെ കുറച്ചു കിടിലൻ അഭ്യാസങ്ങൾ ഈ വിഡിയോയിൽ നമ്മുക്ക് കാണാം. അതുപോലെ തന്നെ ഈ സിനിമക്കായി നിവിൻ പോളി കടന്നു പോയ ശാരീരികമായ പരിശ്രമത്തിന്റെയും ഒരു ചെറിയ ഉദാഹരണം ഈ ഗാനം നമ്മുക്ക് കാണിച്ചു തരും. കളരിയടവും ചുവടിനഴകും കണ്ടു ഞാൻ എന്ന പ്രണയ ഗാനവും നൃത്തഗീതികളെന്നും എന്ന വരികളോടെ തുടങ്ങുന്ന കളം നിറഞ്ഞാടുന്ന നാഗ കന്യകയുടെ താളവും ലയവും സമന്വയിപ്പിച്ച ഒരു ഐറ്റം സോങ്ങും ഈ ചിത്രത്തിൽ ഉണ്ട്. അതുപോലെ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള കൊച്ചുണ്ണി പ്രാർഥനയും വലിയ ഹിറ്റായി കഴിഞ്ഞു.

Advertisement

Press ESC to close