‘മെല്ലെ ഇഷ്ടം’: നാച്ചുറൽ സ്റ്റാർ നാനിയുടെ ‘ഹായ് നാണ്ണാ’ മൂന്നാമത്തെ സിംഗിൾ പുറത്തിറങ്ങി

Advertisement

നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന ‘ഹായ് നാണ്ണാ’യിലെ മൂന്നാമത്തെ സിംഗിളായ ‘മെല്ലെ ഇഷ്ടം’ പുറത്തിറങ്ങി. ‘ടി സീരിസ് മലയാളം’ എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ​ഗാനം ഹെഷാമും ആവണി മൽഹറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ അലാട്ട് വരികൾ ഒരുക്കിയ ​ഗാനത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സം​ഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മൂന്ന് സിംഗിളും യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’ വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും.

Advertisement

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close