
കുവൈറ്റിൽ ഉള്ള ഒരു കൂട്ടം മലയാളി യുവാക്കളുടെ കൂട്ടായ്മയിൽ പുറത്തു വന്ന ദി ഇൻസ്പിറേഷൻ പ്രോജക്ട് എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. അമാൽ മാലിക്, അർജിത്ത് സിങ്, തുളസി കുമാർ എന്നിവർ ചേർന്ന് ആലപിച്ച സോച് നാ സകേ എന്ന സൂപ്പർ ഹിറ്റ് ഹിന്ദി ഗാനത്തിന്റെ കവർ വേർഷൻ ആണ് ഈ യുവാക്കൾ പുറത്തിറക്കിയിരിക്കുന്നത്. മനോഹരമായ ആലാപനവും ദൃശ്യങ്ങളും സംഗീതവും ഈ കവർ വേർഷന്റെ മാറ്റു കൂട്ടുന്നു.
അബിൻ രാജൻ ഈ കവർ വേർഷൻ ആലപിച്ചപ്പോൾ ഇതിന്റെ ഐഡിയ, കാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ജിബിൻ വിജയൻ ആണ്. റിജോ പോൾ, നിധിൻ സുരേഷ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ കവർ വേർഷനിലെ വി എഫ് എക്‌സ് ചെയ്തിരിക്കുന്നതും നിധിൻ സുരേഷ് തന്നെയാണ്. ഇതിന്റെ പേര് പോലെ തന്നെ കാണുന്നവർക്ക് പ്രചോദനം നല്കുന്ന രീതിയിൽ തന്നെയാണ് ഈ യുവാക്കൾ ഈ കവർ വേർഷൻ ഒരുക്കിരിക്കുന്നത്. മടിച്ചിരിക്കാതെ എല്ലാവരും തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക എന്നാണ് ഇവർ പറയുന്നത്.