ഇരട്ടയിലെ മനസ്സിനെ വേട്ടയാടുന്ന ആ ഗാനമെത്തി; വീഡിയോ കാണാം

Advertisement

ജോജു ജോർജ് നായകനായി എത്തിയ ഇരട്ട എന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മലയാള ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. വൈകാരികമായി പ്രേക്ഷകനെ അത്രയധികം സ്വാധീനിക്കുന്ന രീതിയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ, ഇരട്ട കഥാപാത്രങ്ങളായി ജോജു ജോർജ് കാഴ്ചവെച്ച പ്രകടനവും, അതുപോലെ ഇതിന്റെ ഞെട്ടിക്കുന്ന ക്ളൈമാക്സുമാണ്. ഇതിന്റെ ക്ളൈമാക്സിനെ വലിയ ഒരനുഭവമായി മാറ്റുന്നത് ആ സമയത്ത് വരുന്ന ഒരു ഗാനം കൂടിയാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സുകളെ ഈ ഗാനം വലിയ രീതിയിലാണ് വേട്ടയാടുന്നത്. അതിമനോഹരമായാണ് ഈ മെലഡി ഒരുക്കിയിരിക്കുന്നത്.

താരാട്ടായി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജേക്സ് ബിജോയ് ഈ നാം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ശിഖ പ്രഭാകരനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ ഇരട്ടകളുടെ കഥ പറയുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ്. ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും അഭിനയിച്ച ഈ ഇമോഷണൽ ക്രൈം ഡ്രാമ നിർമ്മിച്ചിരിക്കുന്നത് ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close