ദളപതി വിജയ്‌യുടെ ലിയോയില്‍ നിന്നും തൃഷ പുറത്ത്?; വിശദീകരണവുമായി നടിയുടെ അമ്മ

Advertisement

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67 ന്റെ ടൈറ്റിൽ പുറത്തു വിട്ടത്. ലിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യ വാരം തന്നെ ആരംഭിച്ചിരുന്നു. അതിനു ശേഷം ഈ ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂളിനായി താരങ്ങളും സാങ്കേതിക പ്രവർത്തകരും പുറപ്പെടുകയും ചെയ്തു. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ഇവരെ കൂടാതെ ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും ഇതിൽ വേഷമിടുന്നുണ്ട്. എന്നാൽ ഏതാനും ദിവസം മുൻപ്, ഈ ചിത്രത്തിൽ നിന്നും തൃഷ പുറത്തായി എന്നൊരു വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിക്കാനാരംഭിച്ചു. കാശ്‌മീരിൽ ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത പ്രചരിക്കാൻ തുടങ്ങിയത്.

ഏതായാലും ഈ വിഷയത്തിൽ വിശദീകരണവുമായി നടിയുടെ അമ്മ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വെളിപ്പെടുത്തി. കശ്മീരിലെ കാലാവസ്ഥത്തിൽ തൃഷ രോഗബാധിതയായി എന്നുള്ള വാർത്തകളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പതിനാലു വർഷത്തിന് ശേഷമാണു വിജയ്- തൃഷ ടീം ഒരുമിച്ചൊരു ചിത്രത്തിലെത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 ന് റീലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close