ആക്ഷൻ കിംഗ് അർജുൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ”വിരുന്ന്” ന്റെ ടീസർ പുറത്ത്

Advertisement

ആക്ഷൻ കിംഗ് അർജുൻ പ്രധാന വേഷത്തിലെത്തുന്ന ‘ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ‘വിരുന്ന്’ന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. ഓഗസ്റ്റ് 23 മുതൽ ചിത്രം തിയറ്ററുകളിൽ എത്തുന്നു.

പൂർണ്ണമായും ആക്ഷൻ ഫാമിലി ത്രില്ലർ ജോണറിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന “വിരുന്ന്”ൽ അർജുൻ സർജ, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ഹരീഷ് പേരടി, സോനാ നായർ തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

Advertisement

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ.നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മാണം. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close