മമ്മി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ; പ്രണയവും നർമവും നിറച്ച് ‘അനുരാഗ’ത്തിന്റെ ടീസർ

Advertisement

‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘അനുരാഗം’ ത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അശ്വിൻ ജോസ്, ഗൗതം വാസുദേവമേനോൻ, ജോണി ആന്റണി,ഷീല,ദേവയാനി, ഗൗരി കിഷൻ, ലെന, ദുർഗ കൃഷ്ണ, മൂസി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Advertisement

അശ്വിൻ ജോസാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം നടി ദേവയാനി,ഷീല എന്നിവർ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുരാഗം. പ്രണയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഗൗതം വാസുദേവ് റൊമാൻറിക് ഹീറോ പരിവേഷത്തിൽ  എത്തുന്ന ചിത്രം കൂടിയാണ് അനുരാഗം. പ്രണയത്തിൻറെ കാവ്യഭംഗിയിൽ ചിത്രത്തിൽ അണിയിച്ചൊരുക്കിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ പുറത്തിറക്കിയിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രം ഈ വരുന്ന മെയ് 5 ന് തീയേറ്ററുകളിൽ എത്തും.

സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്, സംഗീതം ജോയൽ ജോൺസ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ലിജോ പോൾ ആണ്.മനോഹരമായ പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവർ ചേർന്നാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ആയി പ്രവർത്തിച്ചത് ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് ചെയ്തിരിക്കുന്നത് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരിക്കുന്നത് രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ ബക്കർ, സ്റ്റിൽസ് ഡോണി സിറിൽ, പി ആർ ഒ വൈശാഖ് സി വടക്കേവീട്, എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close