പാൻ ഇന്ത്യൻ ചിത്രം ‘ഹനു-മാൻ’ ലെ ഹനുമാൻ ചലിസ ഗാനം പുറത്ത്

Advertisement

പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന   തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഹനു- മാൻ ലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഗൗരഹരിയുടെ മനോഹര സംഗീതത്തിന് സായ് ചരൻ ഭാസ്കരുന്നിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായം നേടി ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

തെലുങ്കിലെ ആദ്യത്തെ മുഴുനീള സൂപ്പർഹീറോ ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രം വലിയ രീതിയിലുള്ള പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്. ഹിന്ദു ദൈവമായ ഹനുമാനെ ചിത്രത്തിൽ ഒരു ശക്തനായ സൂപ്പർഹീറോ ആയി അവതരിപ്പിച്ചാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതവും വിഎഫ്‌എക്‌സും ഉൾപ്പെടെ ഇതുവരെയുള്ള ചിത്രത്തിൻറെ പ്രമോഷണൽ മെറ്റീരിയലുകൾ വലിയ രീതിയിലുള്ള ഹൈപ്പ് ആണ് പ്രേക്ഷകർക്ക് നൽകുന്നത്.

Advertisement

അമൃത അയ്യരാണ് തേജ സജ്ജയ്‌ക്കൊപ്പം നായികയായി എത്തുന്നത്. ബിഗ് ബഡ്ജറ്റ് ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം തെലുഗു, ഹിന്ദി, മലയാളം,മറാത്തി, തമിഴ്, കന്നഡ,
റിലീസുകൾക്ക് പുറമെ ഇംഗ്ലീഷ് , സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളിലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിടുന്നതാണ്.

ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിനയ് റായ്, വരലക്ഷ്മി ശരത് കുമാർ എന്നിവരാണ്. പ്രൈം ഷോ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഢി നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ചൈതന്യയാണ് . എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ആയി പ്രവർത്തിക്കുന്നത് അസ്രിൻ റെഡ്ഢി,  ലൈൻ പ്രൊഡ്യുസർ വെങ്കട് കുമാർ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യുസർ ആകുന്നത് കുശാൽ റെഡ്ഢി, ഛായാഗ്രഹണം നിർവഹിക്കുന്നത് ശിവേന്ദ്ര എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close