മെ​ഗാസ്റ്റാറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘ബസൂക്ക’; സംവിധാനം ഡീനോ ഡെന്നിസ്

Advertisement

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പേര് ‘ബസൂക’ എന്നാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കുന്നത് ഡിനോ ഡെന്നിസ് തന്നെയാണ്. നിമിഷ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നു.

മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ പ്രമുഖ താരതരകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രധാനകഥാപാത്രങ്ങൾ ആകുന്നത് ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ്. ഗൗതം മേനോൻ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ടോവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ മാണ് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഇൻവെസ്റ്റ്ഗേറ്റ് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാർവിൻ കുര്യാക്കോസാണ്.

Advertisement

കഴിഞ്ഞവർഷം ജൂൺ മാസത്തിൽ മമ്മൂട്ടി ചിത്രത്തിൻറെ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. നവാഗതനായ ഡിനോ ഡെന്നീസ് സംവിധായകനാകുന്ന ചിത്രത്തിന് അപ്പോൾ തന്നെ ഹൈപ്പുകൾ ഉയർന്നിരുന്നു. മലയാളത്തിൽ നിരവധി ക്ലാസിക് തിരക്കഥകൾ നൽകിയ കലൂർ ഡെന്നീസിന്റെ മകൻ ചിത്രം പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ വർദ്ധിച്ചിരുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close