മെഗാസ്റ്റാറിന്റെ കൂറ്റൻ കട്ടൗട്ട്; ഏജന്റ് പ്രൊമോഷന് ഗംഭീര തുടക്കം

Advertisement

അഖിൽ അക്കിനേനി – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ ഏജന്റ് ‘ ചിത്രത്തിലെ മമ്മൂട്ടിയുടെ  ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു . മിലിട്ടറി ഓഫീസർ മഹാദേവായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.  ദൗത്യത്തിന് പുറപ്പെടുന്ന ആർമി ഉദ്യോഗസ്ഥനായ മമ്മൂട്ടിയുടെ പോസ്റ്റർ ആയിരുന്നു പുറത്തിറക്കിയത്. 

ചിത്രത്തിൻറെ റിലീസിനോടനുബന്ധിച്ച് കോഴിക്കോടിന്റെ മണ്ണിൽ മമ്മൂട്ടിയുടെ വലിയ കട്ട് ഔട്ട് ആരാധകർ സ്ഥാപിച്ചിരിക്കുകയാണ്. 50 അടി ഉയരത്തിലാണ് കൂറ്റൻ കട്ടൗട്ട് നിർമ്മിച്ചിരിക്കുന്നത്.  കോഴിക്കോട് കോർനേഷൻ തിയേറ്ററിന്റെ മുൻപിലാണ് ഭീമമായ കട്ടൗട്ട് ഉയർത്തിയത്. ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസിലെ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കുചേർന്നിരുന്നു. ചിത്രത്തിന് വലിയ രീതിയിലുള്ള  പ്രതീക്ഷയാണ് മലയാള സിനിമ പ്രേമികളും നൽകുന്നത്.

Advertisement

അഖിൽ അക്കിനേനിയും മോളിവുഡ് സൂപ്പർസ്റ്റാറും ഒന്നിച്ചെത്തുന്ന  പാൻ ഇന്ത്യൻ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്നതാണ്. ചിത്രത്തിന്റെ കേരള വിതരണാവകാശം അഖിലിന്റെയും ആഷിക് യുലിൻ പ്രൊഡക്ഷൻസിന്റെയും നേതൃത്വത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ അഖിൽ അക്കിനെനിയുടെ പോസ്റ്ററും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.   സ്വാഗ് മോഡിൽ തോക്കും പിടിച്ചിരിക്കുന്ന താരത്തെ പോസ്റ്ററിൽ കാണാം. അക്കിനേനി ആരാധകർ  ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, പക്ഷേ, റിലീസ് ഡേറ്റ് പലപ്പോഴും മാറ്റുന്നത് ആരാധകരെ  നിരാശരാക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം  ഏപ്രിൽ 28ന് ചിത്രം റിലീസിനെത്തും

Advertisement

Copyright © 2017 onlookersmedia.

Press ESC to close