പൃഥ്വിരാജിന്റെ അസാധ്യ അഭിനയപ്രകടനം ; ആട് ജീവിതം ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ്

Advertisement

പ്രേക്ഷകർ  ആകാംക്ഷയോട് കൂടി കാത്തിരുന്ന പൃഥ്വിരാജ് ബ്ലെസി ചിത്രം ആടുജീവിത’ ത്തിന്റെ ട്രെയില‍ർ സോഷ്യൽ മീഡിയയിലൂടെ ഒഫീഷ്യലായി പുറത്തിറക്കി.  മണിക്കൂറുകൾക്കു മുൻപ് ചിത്രത്തിലെ സുപ്രധാന ദൃശ്യങ്ങൾ  യൂട്യൂബിലും ട്വിറ്ററിലുമായി പ്രചരിച്ചതിന് പിന്നാലെയാണ്  പൃഥ്വിരാജ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഒഫീഷ്യലായി പുറത്ത് വിട്ടത്.

ചിത്രത്തിൻറെ ഫെസ്റ്റിവൽ റിവ്യൂ പതിപ്പാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ നൽകിയ വിശദീകരണം. ഈ വർഷം മെയ്യിൽ  കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയര്‍ നടത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടുതന്നെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായാണ് റിവ്യൂ പതിപ്പ് പുറത്തുവിട്ടത്.  പ്രിവ്യു പതിപ്പ് ലീക്ക് ആയതോടെ ട്രെയിലറിന്റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്റെ  ഔദ്യോഗിക പേജുകളിലൂടെ പോസ്റ്റ് ചെയ്തു.

Advertisement

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടതും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. പൃഥ്വിരാജിന്റെ അസാധ്യ അഭിനയപ്രകടനമാണ് ട്രെയിലറിൽ ഉടനീളം കാണുന്നത്. പ്രേക്ഷകർ ഒന്നടങ്കം പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ചാണ് കമൻറുകൾ അറിയിക്കുന്നത്.

പൂജ റിലീസായി ചിത്രം ഒക്ടോബർ 20ന്  തിയറ്ററുകളിലെത്തും. ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ അമല പോളാണ് നായികയായെത്തുന്നത്. പൂർണ്ണമായും സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ്  എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  പ്രശസ്ത എഴുത്തുകാരനായ ബന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് തിരക്കഥയ്ക്ക് ആധാരം. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ എസ് സുനിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close