യുവപ്രേക്ഷകർക്കു ഹരമാകാൻ വീണ്ടും അനു ഇമ്മാനുവൽ; അല്ലു സിരിഷ് നായകനാവുന്ന ഉർവശിവോ രാക്ഷസിവോ ടീസർ കാണാം

Advertisement

പ്രശസ്ത മലയാളി താരം അനു ഇമ്മാനുവൽ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഉർവശിവോ രാക്ഷസിവോ. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. രാകേഷ് സഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ്. അല്ലു അരവിന്ദാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സുനിൽ വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. നാല് ദിവസം മുൻപ് ഗീത ആർട്സിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ടീസറിന് ഇതിനോടകം അൻപത് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ഈ ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നമുക്ക് തരുന്നത്. അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കാർത്തിക ശ്രീനിവാസ് ആർ, ഇതിനു ക്യാമറ ചലിപ്പിച്ചത് തൻവീർ മിർ എന്നിവരാണ്. സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്ത അനു ഇമ്മാനുവൽ, നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ് ജനപ്രിയയായത്. പിന്നീട് ഒരുപിടി അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചും ആരാധകരെ നേടിയ അനു ഇമ്മാനുവൽ, ഗ്ലാമറസ് മേക്കോവറുകൾ നടത്തി യുവാക്കളുടെ ഹരമായി മാറി. അതീവ ഗ്ലാമറസായാണ് അനു അന്യ ഭാഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് അനു കൂടുതലും അഭിനയിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close