ഗ്ലാമറസ് ആയി ശ്രുതി ഹാസൻ, സ്റ്റൈലിഷായി മെഗാസ്റ്റാർ ചിരഞ്ജീവി; വാൾടയർ വീരയ്യയിലെ പുത്തൻ ഗാനം കാണാം

Advertisement

തെലുങ്ക് സൂപ്പർ താരം മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാൾട്ടയർ വീരയ്യ പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. വരുന്ന ജനുവരി പതിമൂന്നിന് സംക്രാന്തി റിലീസായി എത്തുന്ന ഈ ചിത്രത്തിൻറെ കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബോബി കൊല്ലി ആണ്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം, മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജി കെ മോഹനാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, തെലുങ്കു സൂപ്പർസ്റ്റാർ രവി തേജയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ചിരഞ്ജീവി, രവി തേജ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയും, ബോസ് പാർട്ടി എന്നൊരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു മനോഹരമായ ഗാനവും പുറത്ത് വന്നിരിക്കുകയാണ്.

Copyright © 2017 onlookersmedia.

Press ESC to close