ബോള്‍ഡ് ലുക്കില്‍ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി സയനോര; കമന്റുകളുമായി സിനിമാ താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

Advertisement

മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്. നാല് വർഷം മുൻപ് ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി കൂടി അരങ്ങേറ്റം കുറിച്ച ഈ ഗായിക ഇപ്പോഴും സംഗീത രംഗത്ത് ഏറ്റവും സജീവമായി നിൽക്കുന്ന താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സയനോര ബോഡി ഷേമിങിനെതിരെ എപ്പോഴും ശക്തമായ നിലപാടുകളും മറുപടികളും നൽകികൊണ്ട് രംഗത്ത് വരുന്ന താരമാണ്. തന്റെ നിറത്തെ കുറിച്ചും ശരീര ഭാരത്തെ കുറിച്ചുമെല്ലാം നെഗറ്റീവായി സംസാരിക്കുന്നവർക്കും ശ്കതമായ ഭാഷയിലാണ് സയനോര മറുപടി പറയാറുള്ളത്. ഇപ്പോഴിതാ തന്റെ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഈ താരം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി പ്രശസ്ത സിനിമാ താരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.

https://www.instagram.com/p/ChMzCh4jY6Q/

Advertisement

വെള്ള ഷര്‍ട്ടും കഴുത്തില്‍ നെക്ലസും അണിഞ്ഞ് കയ്യില്‍ ഗിറ്റാറുമായി ഇരിക്കുന്ന സയനോരയുടെ ചിത്രങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ഈ പുതിയ ഫോട്ടോഷൂട്ടിന്റെ കൂടുതൽ വിവരങ്ങൾ ആരാധകരുമായി പങ്കു വെക്കുന്ന വീഡിയോ കൂടി സയനോര പുറത്തു വിട്ടിട്ടുണ്ട്. നിത്യ മേനോന്‍, നിമിഷ സജയന്‍, സിത്താര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ്, അപര്‍ണ ദാസ്, മൃദുല മുരളി തുടങ്ങിയ നിരവധി സിനിമാ താരങ്ങൾ സയനോരയുടെ ഈ ചിത്രങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. തമിഴിലും മികച്ച ഗാനങ്ങൾ ആലപിച്ചിട്ടുള്ള സയനോര അവസാനമായി സംഗീതം നൽകിയത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആഹാ എന്ന ഇന്ദ്രജിത് ചിത്രത്തിന് വേണ്ടിയാണ്.

Advertisement

Press ESC to close