യഥാർത്ഥ ജീവിതങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച മലയാള താരങ്ങൾ; ആ ചിത്രങ്ങളിൽ പ്രധാനം ഇവ..!

Advertisement

മലയാളത്തിന്റെ മഹാനടന്മാർ ആയ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ, ഒട്ടേറെ മലയാള താരങ്ങൾ ഒരുപിടി ക്ലാസിക് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ മികച്ച നടന്മാരും അങ്ങനെ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലെ മുഖങ്ങളെ നമ്മുക്ക് മുന്നിൽ പല തവണ എത്തിച്ച നടൻമാർ ഇവിടുണ്ട്. അങ്ങനത്തെ ഒട്ടേറെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ തങ്ങളുടെ നെഞ്ചോട് ചേർക്കുന്നുണ്ട്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും വലിയ വിജയം നേടിയവയും, അല്ലെങ്കിൽ സംസ്ഥാന – ദേശീയ പുരസ്‍കാരങ്ങളിൽ വരെ തിളങ്ങിയവയും ആണ്. അത്തരം ചിത്രങ്ങളെ കുറിച്ചാണ് നമ്മൾ ഇന്നിവിടെ സംസാരിക്കുന്നതു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറെ വെള്ളിത്തിരയിൽ എത്തിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടി ആണെങ്കിൽ, തമിഴ് നാട് മുഖ്യമന്ത്രിയും സൂപ്പർ താരവുമായിരുന്ന എം ജി ആറിന് ജീവൻ പകർന്നത് ഇരുവർ എന്ന ചിത്രത്തിലൂടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. നക്സൽ വർഗീസിനും അതുപോലെ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിനും പൃഥ്വിരാജ് സുകുമാരൻ ആണ് ജീവൻ നൽകിയത്. തലപ്പാവ്, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലൂടെ ആയിരുന്നു അത്.

Advertisement

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ വി പി സത്യന്റെ വേഷം ജയസൂര്യ ക്യാപ്റ്റൻ എന്ന ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചപ്പോൾ മതിലുകളിലൂടെ വൈക്കം മുഹമ്മദ് ബഷീറിനെ മമ്മൂട്ടി അവിസ്മരണീയമാക്കി. കമല സുരയ്യയെ ആമിയിലൂടെ മഞ്ജു വാര്യരും തെലുങ്കു മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയെ യാത്രയിലൂടെ മമ്മൂട്ടിയും ജമിനി ഗണേശനെ മഹാനടിയിലൂടെ ദുൽഖർ സൽമാനും അവതരിപ്പിച്ചു കയ്യടി നേടിയെടുത്തു. ഇത് കൂടാതെ യഥാർത്ഥ ജീവിതങ്ങളെ ആസ്‍പദമാക്കി ഒരുക്കിയ ഒട്ടേറെ ചിത്രങ്ങൾ മലയാള നടൻമാർ അവതരിപ്പിച്ചിട്ടുണ്ട്. മുല്ലശ്ശേരി രാജഗോപാൽ എന്ന ആളിന്റെ ജീവിത കഥയെ ആസ്പദമാക്കി മോഹൻലാൽ നായകനായ ദേവാസുരം എത്തിയപ്പോൾ മൊയ്‌ദീൻ- കാഞ്ചന മാല പ്രണയം ആസ്പദമാക്കി എടുത്ത ചിത്രമാണ് പൃഥ്വിരാജ്- പാർവതി ടീമിന്റെ എന്ന് നിന്റെ മൊയ്‌ദീൻ. വർഗീസ് വൈദ്യൻ, ടി വി തോമസ്, കെ ആർ ഗൗരിയമ്മ എന്നിവരുടെ ജീവിത കഥയാണ് മോഹൻലാൽ- മുരളി- ഗീത ടീമിന്റെ ലാൽ സലാം പറഞ്ഞത്. ധനുഷ്‌കോടി ശിവാനന്ദൻ എന്ന പഴയ മുംബൈ പോലീസ് കമ്മീഷണറുടെ വേഷമാണ് കമ്പനി എന്ന ഹിന്ദി ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ഇത് പൂർണ്ണമായ ഒരു ലിസ്റ്റ് അല്ല. ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങൾ ചരിത്രത്തിലെ പല സംഭവങ്ങളും കഥാപാത്രങ്ങളുമായി ബന്ധപെട്ടു ഇവിടെ നിർമ്മിക്കുകയും നമ്മുടെ താരങ്ങൾ അതിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close