നിഗുഢതകൾ നിറഞ്ഞ ‘പുലിമട’; ടീസറിന് 1 മില്യൺ കാഴ്ചക്കാർ

Advertisement

എ കെ സാജൻ – ജോജു ജോർജ് ചിത്രം പുലിമടയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപി, ദിലീപ്, വിജയ് സേതുപതി,ആസിഫ് അലി.എന്നിവർ ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പുലിമടയുടെ ടീസർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ ടീസറിൽ പറയാൻ ബാക്കി വെച്ച എന്തക്കയോ ഒളിഞ്ഞു ഇരിപ്പുണ്ട് അത് കൊണ്ട് തന്നെ ടീസർ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്നു.

ടീസർ പുറത്തിറങ്ങി ഒരു ദിവസം പിന്നീടുമ്പോൾ 1 മില്യൺ കാഴ്ചക്കാരും മികച്ച അഭിപ്രായങ്ങളുമാണ് നേടുന്നത്. ഒരു പക്ഷെ ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ചിത്രം ആയിരികും പുലിമട. തീയറ്ററിലെത്തു മുമ്പു തന്നെ പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ചർച്ചയായിമാറിക്കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

Advertisement

പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്. കൂടാതെ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്രമേനോൻ ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജൻ കഥ, തിരക്കഥ എഡിറ്റിംഗ് ചെയ്ത ചിത്രം കൂടിയാണ് പുലിമട. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമട ഐൻസ്‌റ്റീൻ മീഡിയ,ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്‌

Advertisement

Copyright © 2017 onlookersmedia.

Press ESC to close