മധുര രാജയിലെ ഡോഗ് ഫൈറ്റ് എടുത്തത് എങ്ങനെ? വീഡിയോ പുറത്തു വിട്ടു പീറ്റർ ഹെയ്‌ൻ..!

Advertisement

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ്സ് എന്റെർറ്റൈനെർ ചിത്രം മധുര രാജ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഉദയ കൃഷ്ണ  തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നെൽസൺ ഐപ്പ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചത്. വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ രംഗങ്ങൾ എങ്ങനെയാണു ചിത്രീകരിച്ചത് എന്നും ആ രംഗങ്ങൾക്ക് വേണ്ടി പട്ടികളെ പരിശീലിപ്പിച്ചത് എങ്ങനെ എന്നും കാണിച്ചു കൊണ്ട് പീറ്റർ ഹെയ്‌ൻ ഒരു വീഡിയോ തന്റെ ഫേസ്ബുക്  പേജ് വഴി ഷെയർ ചെയ്തിട്ടുണ്ട്. മധുര രാജക്കു നല്ല പ്രതികരണം ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

വൈശാഖ് ചിത്രം പുലിമുരുകന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ ദേശീയ പുരസ്‍കാരം നേടിയിരുന്നു. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും  പ്രധാന വേഷങ്ങൾ ചെയ്ത മധുര രാജയിൽ സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, രമേശ് പിഷാരടി, നോബി, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്  ഷാജി കുമാർ ആണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close