ഇന്ന് മുതൽ നീ വേലായുധ ചേകവരല്ല, വേലായുധ പണിക്കരാണ്; ആക്ഷൻ വിസ്മയവുമായി ഒരു ബ്രഹ്മാണ്ഡ ചരിത്രകഥ; പത്തൊൻപതാം നൂറ്റാണ്ട് ട്രൈലെർ കാണാം

Advertisement

മലയാള സിനിമയിലെ സീനിയർ സംവിധായകരിലൊരാളായ വിനയൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ചരിത്ര സിനിമയാണ് വിനയൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യുവ താരം സിജു വിൽസൺ നായകനായ ഈ ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഇതിന്റെ കിടിലൻ പോസ്റ്ററുകൾ, ടീസറെന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഒഫീഷ്യൽ ട്രൈലെർ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു പക്കാ എന്റെർറ്റൈനെർ ആയിത്തന്നെയാണ് വിനയൻ ഈ ചിത്രമൊരുക്കിയതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്.

ആറാട്ടുപുഴ വേലായുധ പണിക്കരെന്ന യോദ്ധാവായി വമ്പൻ മേക്കോവർ നടത്തിയ സിജു കൃഷ്ണന്റെ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് ട്രൈലെർ കാണിച്ചു തരുന്നത്. അതിനോടൊപ്പം തന്നെ ഇതിലെ കിടിലൻ ഡയലോഗുകളും മികച്ച ഗാനങ്ങളും പ്രേക്ഷകരെ രസിപ്പിക്കുമെന്നുള്ള സൂചനയും ഈ ട്രൈലെർ നൽകുന്നുണ്ട്. ചിത്രത്തിന് വേണ്ടിയൊരുക്കിയ വമ്പൻ സെറ്റുകളും പ്രേക്ഷകരുടെ കണ്ണിനു വിരുന്നായി മാറുമെന്ന് ട്രൈലെർ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, ദീപ്തി സതി, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷാജി കുമാറും ഗാനങ്ങളൊരുക്കിയത് എം ജയചന്ദ്രനുമാണ്. സന്തോഷ് നാരായണൻ പശ്ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close