നിരവധി പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മലയാളത്തിലെ സീനിയർ സംവിധായകൻ വിനയൻ ഒരുക്കുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ചിത്രത്തിൽ നായിക- നായകൻമാരാകുന്നത് സിജു വിൽസൺ, നടി കായാദു എന്നീ താരങ്ങളാണ്. പ്രഖ്യാപന വേളമുതൽ വലിയ വാർത്താപ്രാധാന്യം നേടിയ ഈ ചിത്രത്തിലെ നായിക മലയാളികളുടെ ട്രോളിന് വിധേയയായിട്ടുണ്ട്. കന്നട നടിയും പൂനെ ടൈം ഫ്രഷ് ഫെയ്സ് 2019 ലെ വിജയിയുമായ കയാദു ലോഹർ മലയാളികൾക്കിടയിൽ ചർച്ചചെയ്യപ്പെടുന്നത് ട്രോളുകളിലൂടെയാണ്. താരത്തിന്റെ മലയാളം ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് ട്രോളുകൾക്ക് കാരണമായത്. മലയാളം ഒട്ടും വശമില്ലാത്ത താരം സ്വയം പരിചയപ്പെടുത്തിയപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്നതിന് പകരം പൊത്തോം പൊത്തോം നൂത്താന്തു എന്നാണ് പറഞ്ഞത്. ഒട്ടും വശമില്ലാതെ മലയാളം പറയുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ട്രോളന്മാർ ആക്രമണം തുടങ്ങുകയായിരുന്നു. അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പോലും പറയാൻ കഴിയാത്ത ആളാണോ നായികയാവുന്നത് എന്ന തരത്തിലുള്ള ചില വിമർശനങ്ങളും ഈ അവസരത്തിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വിമർശിച്ചവർക്ക് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
https://www.instagram.com/p/CM9TSIGg4U2/
മലയാളം അറിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കായി നല്ല കിടിലൻ മലയാളം സംസാരിച്ചു കൊണ്ടാണ് കായാദു പുതിയ വീഡിയോയുമായി എത്തിയത്. അനായാസം കുതിരപ്പുറത്ത് സഞ്ചരിച്ച് എത്തുന്ന താരം മലയാളികൾക്കായി ഹോളി ആശംസകൾ നൽകുന്ന വീഡിയോയാണ് പുറത്തുവിട്ടത്. എല്ലാവർക്കും നമസ്കാരം ഞാനിപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കേഷനിലാണ്. എല്ലാവർക്കും എന്റെ ഹോളി ആശംസകൾ എന്നാണ് കായാദു പറഞ്ഞത്. വളരെ മനോഹരമായി തന്നെ മലയാളം സംസാരിച്ച താരത്തിന് ഏവരും ഇതിനോടകം ആശംസകൾ അറിയിച്ചിരിക്കുകയാണ്. നിരവധി ട്രോളുകൾ പുറത്തുവന്നുവെങ്കിലും വളരെ കുറച്ച് സമയം കൊണ്ട് നന്നായി മലയാളം സംസാരിക്കാൻ പഠിച്ച താരത്തിനെ ട്രോളന്മാർ പോലും അഭിനന്ദിക്കുന്ന തരത്തിലാണ് താരം വീഡിയോയിൽ സംസാരിക്കുന്നത്. ആയോധനകലയും അഭ്യാസം മറക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കായാദു അവതരിപ്പിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ വളരെ മികച്ച ആക്ഷൻ രംഗങ്ങൾ കാണാൻ സാധിക്കും എന്ന കാര്യം ഉറപ്പാണ്.