ദേശീയ അവാർഡിന് ശേഷം സ്വരമാധുര്യവുമായി മലയാളികളുടെ പ്രിയ ഗായകൻ യേശുദാസ് വീണ്ടും; പഞ്ചവർണ്ണതത്തയിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു..

Advertisement

ഈ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ മലയാളികളുടെ പ്രിയ ഗായകൻ യേശുദാസിന്റെ പുതിയ ഗാനം പുറത്തു വന്നു. ദേശീയ അവാർഡ് നേടിയതിനുശേഷം യേശുദാസിന്റെതായി പുറത്തിറങ്ങുന്ന ആദ്യ ഗാനമാണ് പഞ്ചവർണ്ണതത്തയിലേത്. പോകയായി ദൂരെ എന്നു തുടങ്ങുന്ന അതിമനോഹരമായ ഗാനവുമായാണ് യേശുദാസ് ഇത്തവണ എത്തിയിരിക്കുന്നത്. എം. ജയചന്ദ്രനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സന്തോഷ് വർമയാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയത്. താൻ സംവിധാനം ചെയ്യുകയാണെങ്കിൽ ചിത്രത്തിൽ ഗാനഗന്ധർവൻ യേശുദാസിന്റെ ഒരു ഗാനം ഉണ്ടാവണമെന്നത് തന്റെ ചിരകാല അഭിലാഷമായിരുന്നു എന്ന് രമേഷ് പിഷാരടി മുൻപ് പറഞ്ഞിരുന്നു. എന്തുതന്നെയായാലും മികച്ചൊരു ഗാനത്തിലൂടെ രമേഷ് പിഷാരടി തന്റെ ആഗ്രഹം സാധിച്ചു എന്ന് തന്നെ പറയാം.

Advertisement

നിരവധി ഗാനങ്ങളിലൂടെയും അവാർഡുകളിലൂടെയും മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തിയ യേശുദാസ്, വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഈ വർഷത്തെ മികച്ച ഗായകനുള്ള അവാർഡ് കരസ്ഥമാക്കിയത്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയിൽ ജയറാമും കുഞ്ചാക്കോ ബോബനുമാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലായി ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായി മാറിയിരുന്നു. എം. ജയചന്ദ്രനും നാദിർഷയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. രമേഷ് പിഷാരടിയും ഹരി. പി നായരുമാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസും സപ്തതരംഗ ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷുവിന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി വിജയത്തിലേക്ക് കുതിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close