ക്രിസ്മസ് ആഘോഷമാക്കാൻ പെപ്പെയും ടീമും; പൂവണിലെ ക്രിസ്മസ് ഗാനം കാണാം

Advertisement

ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പൂവൻ. ഈ ചിത്രത്തിലെ ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഒരു ഗാനം നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ പള്ളിമേടയിൽ എന്ന് തുടങ്ങുന്ന ക്രിസ്മസ് ആഘോഷ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. ക്രിസ്മസ് രാവിൻ്റെ മനോഹാരിതയുമായാണ് പൂവനിലെ ഈ പുതിയ ഗാനം എത്തിയിരിക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ സമയത്ത് പ്രേക്ഷകർക്ക് മതിമറന്ന് ചുവടു വെക്കാനുള്ള ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും തമാശകളുമൊക്കെ ഉൾപ്പെടുത്തിയ ഈ ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി. ടൈറ്റസ് മാത്യു വരികൾ രചിച്ച് സംഗീതം ചെയ്ത ഈ ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്. വിനീത് വാസുദേവൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ശരണ്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളാണ് വിനീത് വാസുദേവൻ. അതുപോലെ, ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച പൂവനിൽ ആന്റണി വർഗീസിന് പുറമെ, വിനീത് വാസുദേവൻ, അഖില ഭാർഗവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും അഭിനയിച്ചിട്ടുണ്ട്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ആകാശ് ജോസഫ് വർഗീസും, ഇതിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനുമാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close