യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി മെഗാസ്റ്റാറിന്റെ ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം….

Advertisement

തിരകഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. അച്ചായൻസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. അബ്രഹാമിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. കോമഡി, ഫാമിലി എന്നിയ്‌വ്‌ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു കുട്ടനാടൻ ബോഗിന്റെ ആദ്യ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനമാണ് യൂ ട്യൂബിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുന്നത്.

Advertisement

‘ഏലംപടി ഏലേലെലോ’ എന്ന തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ യൂ ട്യൂബിൽ ട്രെൻഡിങ് ഒന്നാമതായി നിൽക്കുന്നത്. ഷിൻസൺ പൂവത്തിങ്കലാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സംഗീത ലോകത്തേക്ക് ഈ യുവകലാകാരനെ കൈപിടിച്ചു കേറ്റിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്, അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരിക്കും ഈ ചിത്രം. അഭിജിത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ജയറാം ചിത്രം ‘ആകാശമിഠായി’ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു അന്താരാഷ്ട്ര ലെവെയിൽ അവാർഡ് കരസ്ഥമാക്കിയ അഭിജിത്തിന് ഈ ചിത്രത്തിൽ പാടാൻ അവസരം നൽകിയത് മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. പുതിയ സംവിധായകരെ മാത്രമല്ല മമ്മൂട്ടി മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുന്നത് പകരം ഒരുപിടി കഴിവുള്ള ഗായകരെ കൂടിയാണ്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ വൈകാതെ തന്നെ പുറത്തുവിടും.

സേതു തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷംന കാസിം, അനു സിത്താര, ലക്ഷ്മി റായ് തുടങ്ങിയവർ ചിത്രത്തിൽ നായികമാരായി വേഷമിടുന്നുണ്ട്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണത്തിന് ചിത്രം പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close