താന്ത്രിക് മാണിക്യൻ, ഗാവ് കാ രക്ഷക്; ഒടിയൻ ഹിന്ദി ട്രെയിലർ കാണാം..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ മലയാള ചിത്രമാണ് ഒടിയൻ. 2018 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ, ഇത് സംവിധാനം ചെയ്തത് നവാഗതനായ ശ്രീകുമാർ മേനോൻ എന്നിവരാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. ഇതിനു വേണ്ടി വമ്പൻ ഫിസിക്കൽ മേക്കോവറിനു ആണ് തന്റെ അമ്പത്തിയെട്ടാം വയസ്സിൽ മോഹൻലാൽ വിധേയനായത്. എന്നാൽ ഈ ചിത്രം പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്നതിൽ പരാജയപ്പെട്ടതോടെ വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് സംവിധായകന് എതിരെ ഉണ്ടായതു. വിമർശനങ്ങൾക്കിടയിലും മോഹൻലാലിനെ താരമൂല്യത്തിന്റെ ബലത്തിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഈ ചിത്രം അമ്പതു കോടിക്ക് മുകളിൽ ഗ്രോസ് നേടി, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ എന്നിവ കഴിഞ്ഞാൽ ആ വർഷത്തെ ഏറ്റവും വലിയ മലയാളം ഗ്രോസ്സറുമായി മാറി. ഇപ്പോഴിതാ ഇതിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ പോവുകയാണ്.

ഹിന്ദി ഭാഷയിലേക്ക് മൊഴിമാറ്റി ഇറക്കുന്ന ഇതിന്റെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പെൻ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസായിരിക്കുന്നത്. നാളെയാണ് ഈ ചാനലിൽ കൂടി തന്നെ ഒടിയൻ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകൾ നേടുന്ന വലിയ വിജയങ്ങളാണ് ഒടിയൻ ഹിന്ദി പതിപ്പും ഇറക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. പുലി മുരുകൻ, വില്ലൻ, ലൂസിഫർ എന്നീ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകൾ നേടിയ വലിയ വിജയത്തിന് പിന്നാലെ, കേരളത്തിൽ വിജയിക്കാതെ പോയ മോഹൻലാൽ ചിത്രങ്ങളായ ബിഗ് ബ്രദർ, ആറാട്ട് എന്നിവയുടെ ഹിന്ദി പതിപ്പിനും അഭൂതപൂർവമായ സ്വീകരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close