നാഗപ്പാട്ടിന്റെ താളവും ലയവുമായി കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനമെത്തി..!

Advertisement

കളം നിറഞ്ഞാടുന്ന നാഗ കന്യകയുടെ താളവും ലയവും സമന്വയിപ്പിച്ച പുതിയ ഒരു ഗാനം നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി ടീം. നൃത്തഗീതികളെന്നും എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ ഈ ഗാനം പ്രേക്ഷകരുടെ പ്രീയപ്പെട്ടതായി കഴിഞ്ഞു എന്ന് തന്നെയാണ് ആസ്വാദക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും ഗംഭീര അഭിപ്രായം ആണ് ഈ ഗാനം നേടിയെടുക്കുന്നത്. ഗോപി സുന്ദർ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പുഷ്പവതിയാണ്. ഷോബിൻ കണ്ണങ്ങാട്ട് എഴുതിയ വരികളും ഈ ഗാനത്തെ മനോഹരമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുഷ്പവതിയുടെ ഗംഭീരമായ ആലാപന ശൈലിയാണ് ഈ ഗാനത്തെ ഏറെ പ്രത്യേകതയുള്ളതാക്കുന്ന മറ്റൊരു ഘടകം.

Advertisement

കായംകുളം കൊച്ചുണ്ണിയിലെ മൂന്ന് ഗാനങ്ങൾ ആണ് ഇതിനോടകം റിലീസ് ചെയ്തത്. കളരിയടവും ചുവടിനഴകും കണ്ടു ഞാൻ എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ ആണ് ആദ്യം റിലീസ് ചെയ്തത് എങ്കിൽ, അതിനു ശേഷം ജണജണ നാദം തിരയടി താളം എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വന്നത്. ഇപ്പോൾ പുറത്തു വന്ന ഈ മൂന്നാമത്തെ ഗാനവും കണക്കിലെടുക്കുമ്പോൾ ഒരു കാര്യം നമ്മുക്ക് പറയാൻ കഴിയും, എന്തെന്നാൽ തീർത്തും വ്യത്യസ്തമായ തരത്തിലുള്ള ഗാനങ്ങൾ ആണ് ഗോപി സുന്ദർ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. സംഗീത ശൈലി കൊണ്ടും, ആലാപന ശൈലി കൊണ്ടും, വരികളുടെ ഭംഗി കൊണ്ടുമെല്ലാം ഈ മൂന്നു ഗാനങ്ങളും ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് തന്നെ പറയാൻ സാധിക്കും. ഇപ്പോൾ സെൻസറിങ് പൂർത്തിയായ ഈ ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. നിവിൻ പോളി- മോഹൻലാൽ ടീമിന്റെ വിസ്മയ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close