ലോകയ്ക്ക് ശേഷം വീണ്ടും ജേക്സ് ബിജോയ് മാജിക്ക്; ‘പാതിരാത്രി’യിലെ ‘നിലഗമനം’ ആദ്യഗാനം പുറത്തിറങ്ങി

Advertisement

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് “പാതിരാത്രി”. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേർന്ന് നിൽക്കുന്ന വിധമാണ് ഗാനം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ‘പാതിരാത്രി’ നിർമിക്കുന്നത്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്ഥാനത് തുടരുകയാണ്. 40 ലക്ഷത്തിന് മുകളിൽ യൂട്യൂബ് വ്യൂസ് ഇതുവരെ ട്രെയിലറിന് ലഭിച്ചു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് പാതിരാത്രിയുടെ കഥാതന്തു എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. നവ്യ നായർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, കുടുംബബന്ധങ്ങളും ചേർത്തിണക്കിയാണ് ട്രെയിലർ വികസിക്കുന്നത്. ഉദ്വേഗഭരിതമായ ട്രെയ്‌ലർ രംഗങ്ങൾ പ്രേക്ഷകരിൽ ആകാംഷയും പ്രതീക്ഷയും ഉണർത്തുന്നവയാണ്. ടി സീരീസ് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ പുറത്തു വന്നിട്ടുള്ളത്.

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക് ട്രൈലറിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. ടി സീരീസ് ആണ് വമ്പൻ തുക നൽകി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

Advertisement

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി, വാഴൂർ ജോസ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close