തെന്നിന്ത്യൻ സിനിമാ ലോകമൊന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ വരുന്ന സെപ്റ്റംബർ മുപ്പതിനാണ് റിലീസ് ചെയ്യുന്നത്. മണി രത്‌നം ഒരുക്കിയ ഈ പാൻ ഇന്ത്യൻ ചിത്രം തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആണ് റിലീസ് ചെയ്യുക. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കി, സംവിധായകൻ മണി ര്തനത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേൽ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്. ഇതിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും വലിയ കയ്യടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഒരു വീഡിയോ കൂടി പുറത്തു വിട്ടിരിക്കുകയാണ്. ചോളന്മാരുടെ സുവർണകാലഘട്ടം പറയുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
25 million people roaring out there!
— Lyca Productions (@LycaProductions) July 11, 2022
▶️ https://t.co/aqUbRMxVET#PS1Teaser #PonniyinSelvanTeaser #PonniyinSelvan#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada!@madrastalkies_ @LycaProductions #ManiRatnam @arrahman @Tipsofficial pic.twitter.com/vAIs9YKBZM
1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളും ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് പൊന്നിയിൻ സെൽവൻ ടീം. ലൈക്ക പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയി ചിയാൻ വിക്രം അഭിനയിക്കുന്ന ഈ ചിത്രത്തിൽ കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഏതായാലും ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുകയാണിപ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ.