മഹേഷിന്റെ പ്രതികാരത്തിന് വേണ്ടി ബിജിബാൽ ഒരുക്കിയ ഗാനം അവസാനം ഉൾപ്പെടുത്തിയത് തെലുഗ് റീമേക്കിൽ

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം വലിയ വിജയമാണ് കേരളക്കരയിൽ കരസ്ഥമാക്കിയത്. നിരൂപ പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ നല്ല കളക്ഷനും ചിത്രം സ്വന്തമാക്കി. തമിഴ്, തെലുഗ് തുടങ്ങി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഏതേതോ എന്ന് തുടങ്ങുന്ന ഗാനത്തിന് പകരമാണ് മൗനങ്ങൾ മിണ്ടുമൊരി എന്ന ഗാനം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ മഹേഷിന്റെ തെലുഗ് റീമേക്കമായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യത്തിൽ ആനന്ദം എന്ന പേരിൽ ഈ ഗാനം ഉൾപ്പെടുത്തിയ വിവരം ബിജിബാൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. രണ്ട് സിനിമകൾക്കും സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ തന്നെയാണ്. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് ഏതേതോ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. സിനിമ പ്രേമികൾ ഇതിനോടകം ഗാനം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ബിജിബാലിന്റെ കുറിപ്പിന്റെ പൂർണരൂപം:

Advertisement

ഏതേതോ മഹേഷിന്റെ പ്രതികാരത്തിൽ മൗനങ്ങൾ എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കിൽ ചിത്രം റീമെയ്ക് ചെയ്തപ്പോൾ ഈ ഈണം ആനന്ദം എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തിൽ ഉപയോഗിക്കാനായില്ലെങ്കിലും ഈണത്തിന്റെ ചില അംശങ്ങൾ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തിൽ കേട്ടുകാണും. മഹേഷിൽ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തിൽ ഈ ഈണം ഒരു ചരടാണ്‌. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികൾ ഇപ്പോൾ കേൾപിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. കാണണം, കേൾക്കണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close