
മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ നടന വിസ്മയവുമായ മോഹൻലാൽ തന്റെ അഭിനയ ചാരുതക്കു ഒപ്പം തന്നെ തന്റെ അസാധ്യമായ മെയ്‌വഴക്കത്തിനും പേര് കേട്ടയാളാണ്. തന്റെ അന്പത്തിയാറാം വയസ്സിൽ പുലി മുരുകൻ പോലത്തെ ഗംഭീര ആക്ഷൻ ചിത്രം ഡ്യൂപ്പ് ഇല്ലാതെ ചെയ്തു ഞെട്ടിച്ച മോഹൻലാൽ ഇപ്പോൾ അമ്പത്തിയെട്ടാം വയസ്സിലും ഒടിയൻ പോലത്തെ ഒരു ചിത്രത്തിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇപ്പോഴിതാ യുവാക്കളെ പോലും വെല്ലുന്ന അദ്ദേഹത്തിന്റെ മെയ് വഴക്കം നമ്മുക്ക് ഒരിക്കൽ കൂടി കാണിച്ചു തരുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
https://www.instagram.com/p/BsAlEarDcVm/?utm_source=ig_share_sheet&igshid=dhrp8cbvehba&fbclid=IwAR15_jMqYnwsb4bN43N-811A4tOo64zAQ74zA04CzyJDIx7FJGAhfdi4tDM
ഒരു സ്പ്രിങ് ജമ്പിങ് പിറ്റിൽ നിന്ന് സമ്മർ സോൾട് അടിച്ചു മുന്നോട്ടു കുതിക്കുന്ന മോഹൻലാലിനെ ആണ് നമ്മുക്ക് ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. അന്പത്തിയൊന്പത് വയസ്സ് തികയാൻ അഞ്ചു മാസം ബാക്കി നിൽക്കെയാണ് മോഹൻലാൽ എന്ന ഈ ഇതിഹാസം ഇത്ര മെയ് വഴക്കം പ്രദർശിപ്പിക്കുന്നത് എന്നും ലാലേട്ടന് അല്ലാതെ മലയാള സിനിമയിൽ ഇങ്ങനെയൊക്കെ മറ്റാർക്കും പറ്റും എന്നൊക്കെയുള്ള ക്യാപ്‌ഷനോടെ ഈ വീഡിയോ ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റഗ്രാം , വാട്സാപ്പ് എന്നിവയിലൊക്കെ കാട്ടു തീ പോലെ പടരുകയാണ്. ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, കെ വി ആനന്ദ് – സൂര്യ ചിത്രം എന്നിവയാണ് മോഹൻലാലിൻറെ അടുത്ത റിലീസുകൾ. അദ്ദേഹത്തിന്റെ ക്രിസ്മസ് ചിത്രമായ ഒടിയൻ തുടക്കത്തിൽ നേടിയ സമ്മിശ്ര പ്രതികരണത്തിന് ശേഷം ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയോടെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വിജയം ആയി മാറിയിരിക്കുകയാണ്. ഏകദേശം അറുപതു കോടിയോളം രൂപ ഇപ്പോൾ ഈ ചിത്രം ലോകമെമ്പാടുനിന്നും നേടി കഴിഞ്ഞു.