ജൈവകൃഷിയുടെ പ്രചാരകനായി മോഹൻലാൽ; വീട്ടിലെ കാർഷിക വിളകളുടെ വീഡിയോ പങ്കു വെച്ച് താരം..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കേരളാ സർക്കാരിന്റെ ഒട്ടേറെ കാമ്പയിനുകളുടെ ബ്രാൻഡ് അംബാസിഡർ ആണ്. കേരളാ സർക്കാരിന് വേണ്ടി ഏറ്റവും കൂടുതൽ ജനക്ഷേമ കാര്യപരിപാടികളുടെ ബ്രാൻഡ് അംബാസിഡർ ആയി മുന്നോട്ടു വന്നിട്ടുള്ള താരവും മോഹൻലാൽ ആണ്. കേരളത്തിന്റെ ആരോഗ്യ വകുപ്പ്, ഖാദി ബോർഡ്, സംസ്ഥാന വൈദ്യുതി ബോർഡ്, എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, കേരളാ അത്ലറ്റിക്സ് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ മോഹൻലാൽ ബ്രാൻഡ് അംബാസിഡർ ആയി മുന്നോട്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ കേരളാ സർക്കാർ മുന്നോട്ടു വെച്ച, കേരളാ കാർഷിക വകുപ്പിന്റെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള കാര്യ പരിപാടിയിലും ഏറെ സജീവമായി തന്നെ മുന്നിൽ നിൽക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തു ആണ് തന്റെ കൊച്ചിയിലെ വീട്ടിലെ ജൈവകൃഷിയെ കുറിച്ചുള്ള വിവങ്ങൾ മോഹൻലാൽ പുറത്തു വിട്ടത്. അതിന്റെ ചിത്രങ്ങൾ അന്ന് പുറത്തു വരികയും ഇന്ത്യ മുഴുവൻ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മോഹൻലാൽ.

https://www.instagram.com/p/COE9pUuHxjR/

Advertisement

കഴിഞ്ഞ നാലഞ്ച് വർഷമായി തന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ എടുക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും വീട്ടിൽ തന്നെ കൃഷി ചെയ്തു എടുക്കുന്നതാണെന്നു മോഹൻലാൽ പറഞ്ഞു. തക്കാളി, പാവയ്ക്കാ, പടവലങ്ങ, മുരിങ്ങ, ചുരക്ക, അച്ചിങ്ങ, വെണ്ടയ്ക്ക, പച്ചമുളക്, മത്തങ്ങാ, ചോളം, കപ്പ, പീച്ചിങ്ങ എന്നിവയെല്ലാം മോഹൻലാൽ കൃഷി ചെയ്യുന്നുണ്ട്. വളരെ ചെറിയ ഒരു സ്ഥലത്താണ് താൻ ഇത്രയും ചെയ്തു എടുത്തത് എന്നും, സ്ഥലമില്ലാത്തവർക്കു വീടിന്റെ ടെറസിനു മുകളിൽ ഗ്രോ ബാഗുകളിൽ ജൈവ കൃഷി ചെയ്തു ആവശ്യമുള്ള പച്ചക്കറികൾ ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജൈവകൃഷി ഒരു ശീലം ആവട്ടെ എന്നും അതുവഴി ജീവിതം സുരക്ഷിതമാവട്ടെ എന്നും കൂടി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പുതിയ വീഡിയോ അവസാനിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close