ഡ്യൂപ്പില്ലാതെ മോഹൻലാലിന്റെ ഒടിയൻ സ്റ്റണ്ട്; ലൊക്കേഷൻ വീഡിയോ വൈറൽ ആവുന്നു..!

Advertisement

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങൾക്കു വിധേയമാവുകയും എന്നാൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായി മാറുകയും ചെയ്തു. അറുപതു കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ഈ ചിത്രം നൂറു കോടി രൂപയുടെ ബിസിനസ്സും നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഡ്യൂപ്പില്ലാതെ ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ ഒരു കിടിലൻ  സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് വൈറൽ  ആയിരിക്കുന്നത്.

Advertisement

ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്ന ചുരുക്കം ചില മലയാള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അന്പത്തിയെട്ടു വയസ്സായെങ്കിലും ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ പുലർത്തുന്ന പൂർണ്ണത നമ്മുടെ യുവ താരങ്ങൾക്കു പോലും അവകാശപ്പെടാൻ ആവില്ല എന്നതാണ് സത്യം. അത്ര ഗംഭീരമായ ഫിസിക്കൽ ഫിറ്റ്നസ് ആണ് മോഹൻലാൽ ഈ പ്രായത്തിലും വെച്ച് പുലർത്തുന്നത്. ഇപ്പോൾ വൈറൽ ആവുന്ന ഈ ഒടിയൻ വീഡിയോയിലും നമുക്കതു കാണാൻ സാധിക്കും. ഒരു വലിയ മാവിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ മോഹൻലാൽ ചെയ്യുന്നത്. ഈ ചിത്രത്തിലെ ഒട്ടനേകം അപകടം പിടിച്ച സംഘട്ടന രംഗങ്ങൾ മോഹൻലാൽ ചെയ്തത് ഡ്യൂപ്പില്ലാതെയാണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന് വേണ്ടി വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close