കർണ ഭാരത്തിന്റെ അപൂർവ വീഡിയോ പങ്കു വെച്ചു മോഹൻലാൽ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!

Advertisement

മോഹൻലാലിന്റെ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി അവരോധിക്കുന്നതു അദ്ദേഹത്തിന്റെ സിനിമകളിലെ പ്രകടനത്തിന് പുറമെ സ്റ്റേജിലും അദ്ദേഹം കാഴ്ച വെച്ച വിസ്മയിപ്പിക്കുന്ന പ്രകടങ്ങൾ ആണ്. ഒരുപാട് നാടകങ്ങൾ അദ്ദേഹം ചെയ്തിട്ടില്ലെങ്കിലും ചെയ്തത് എല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടിയവയാണ്. അങ്ങനെ ദേശീയ ശ്രദ്ധ വരെ നേടിയെടുത്ത ഒന്നായിരുന്നു കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച കർണ്ണ ഭാരം എന്ന സംസ്‌കൃത നാടകം. പൂർണ്ണമായും സംസ്‌കൃതത്തിൽ ഉള്ള ഈ നാടകത്തിൽ ആദ്യം മുതൽ അവസാനം വരെ കേന്ദ്ര കഥാപാത്രമായ കർണ്ണൻ ആയി സംസ്‌കൃത ഭാഷയിലെ കടുത്ത ശ്ലോകങ്ങൾ പറഞ്ഞു കൊണ്ട് മോഹൻലാൽ നടത്തിയ പെർഫോമൻസ് സംസ്‌കൃത പണ്ഡിതരെ പോലും ഞെട്ടിച്ചതാണ്. ആ നാടകത്തിൽ നിന്നുള്ള ഒരു രംഗത്തിന്റെ വളരെ അപൂർവമായ ഒരു വീഡിയോ ആണ് മോഹൻലാൽ ഇന്ന് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്.

ആ നാടകം തന്റെ അടുത്ത് എത്തുന്നത് വരെ സംസ്‌കൃത ഭാഷ വശമില്ലാതെയിരുന്ന മോഹൻലാൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംസ്‌കൃത ഭാഷ പഠിച്ചതും ഇന്ത്യയിലെ വലിയ നാടകാചാര്യന്മാരെയും സംസ്‌കൃത പണ്ഡിതന്മാരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കർണ ഭാരത്തിലൂടെ കാഴ്ച വെക്കുകയും ചെയ്തത്. ഭാസൻ 2000 വർഷം മുൻപ് രചിച്ച ഈ നാടകം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത് രണ്ടായിരാമാണ്ടിലാണ്. മുംബൈ, ഡൽഹി എന്നിവിടങ്ങൾ ആണ് അന്ന് അദ്ദേഹം ഈ നാടകം അവതരിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പങ്കു വെച്ച വിഡിയോയിൽ മോഹൻലാൽ പറയുന്നത് താൻ കർണ്ണൻ ആയി മാറിയതോ കർണ്ണൻ താനായി വന്നതോ എന്നറിയില്ല എന്നാണ്. ഈ നാടകത്തിലെ പ്രകടനത്തിനും അതിലൂടെ സംസ്‌കൃത ഭാഷക്ക് നൽകിയ സംഭാവനക്കും മോഹൻലാലിന് കാലടി സംസ്‌കൃത സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. ഏതായാലും മോഹൻലാൽ പങ്കു വെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close