മോഹൻലാൽ, ഒരാവാസവ്യൂഹം; സോഷ്യൽ മീഡിയയുടെ കയ്യടി നേടി പുതിയ വീഡിയോ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുടുംബത്തിന്റെ കാരിക്കേച്ചർ പുറത്ത് വിട്ടുകൊണ്ട് നിർമിച്ച ഒരു ഡോക്യുമെന്ററി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ഭാര്യ, മക്കൾ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ വളർത്തുമൃഗങ്ങളും ഉൾപ്പെട്ട കാരിക്കേച്ചറാണ് വൈറലായി മാറുന്നത്. തന്റെ ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും ഉള്ള ഈ കാരിക്കേച്ചർ ഉണ്ടായതിനെ കുറിച്ചുള്ള വീഡിയോ റിലീസ് ചെയ്തത് മോഹൻലാൽ തന്നെയാണ്. പ്രശസ്‍ത തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് ഈ കാരിക്കേച്ചർ വരച്ചിരിക്കുന്നത്. ക്യാരിക്കേച്ചര്‍ വരച്ചതിന് സുരേഷ് ബാബുവിന് നന്ദി പറയുന്ന മോഹൻലാൽ വീഡിയോയിൽ പറയുന്നത്, തനിക്ക് വേണ്ടി നൂറിലേറെ ചിത്രങ്ങൾ വരച്ചു തന്നിട്ടുള്ള പ്രതിഭയാണ് സുരേഷ് ബാബു എന്നാണ്. ഇപ്പോഴത്തെ ഈ കാരികേച്ചരിൽ ഒരാൾ കൂടി വരാനുണ്ട് എന്നും, അതൊരു പൂച്ചയാണെന്നും മോഹൻലാൽ പറയുന്നു.

സുരേഷ് ബാബുവിന്റെ ശബ്‍ദത്തിലാണ് ഡോക്യുമെന്ററി മുന്നോട്ടു നീങ്ങുന്നത്. സഹ ജീവികളോടുള്ള മോഹൻലാലിന്റെ കരുതല്‍ ഈ വീഡിയോയിൽ സുരേഷ് ബാബു എടുത്തു പറയുന്നുണ്ട്. മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം എന്ന പേരിലാണ് ഈ ഡോക്യൂമെന്ററി തയ്യാറാക്കിയിരിക്കുന്നത് തന്നെ. വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന ലാലേട്ടനെ താൻ കണ്ടിട്ടുണ്ടെന്നും, കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും സുരേഷ് ബാബു ഈ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട്. മോഹൻലാലിന്റെ സഹജീവി സ്നേഹം ഇതുവരെ ആരും അങ്ങനെ ചർച്ച ചെയ്ത് കണ്ടിട്ടില്ല എന്നും സുരേഷ് ബാബു കൂട്ടിച്ചേർക്കുന്നു. താന്‍ വരച്ച മോഹന്‍ലാലിന്‍റെ കാരിക്കേച്ചറുകള്‍ എല്ലാം ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനുള്ള പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ജനത മോഷന്‍ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടെ പുറത്ത് വിട്ട ഈ വീഡിയോ പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരും പങ്ക് വെച്ചിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close