അതിരുകൾ ഭേദിക്കുന്ന കുറ്റാന്വേഷണത്തിന്റെ ചടുലതയുമായി ഒരു മമ്മൂട്ടി ത്രില്ലർ; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കണ്ണൂർ സ്‌ക്വാഡ് ട്രൈലെർ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28 ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്തത്. പുറത്തു വന്ന നിമിഷം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുകയാണ്. മുഹമ്മദ് ഷാഫി രചിക്കുന്ന ഈ ചിത്രത്തിന്റെ സഹരചയിതാവായി എത്തുന്നത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം യഥാർഥ കഥയെ ആസ്പദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചടുലമായ പോലീസ് കുറ്റാന്വേഷണത്തിന്റെ മനോഹരമായ ആവിഷ്കാരമായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതിനൊപ്പം വൈകാരികമായി കൂടി സ്വാധീനിക്കുന്ന ഒരു ചിത്രമായിരിക്കും കണ്ണൂർ സ്‌ക്വാഡ് എന്ന സൂചനയും ഈ ട്രൈലെർ നമ്മുക്ക് തരുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ഒരു ചിത്രം കൂടിയാവുമിതെന്നാണ് ആരാധകരുടെ പ്രതീക്ഷ. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂർ സ്‌ക്വാഡ്, ഈ ബാനറിൽ വരുന്ന ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മുഹമ്മദ് റാഹിലും സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമുമാണ്. പ്രവീൺ പ്രഭാകർ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയ രാഘവൻ, ശബരീഷ് വർമ്മ, കിഷോർ എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close